ഒടുവില്‍ തീരുമാനമായി; തലസ്ഥാനത്ത് മേയറാകാൻ വി.വി. രാജേഷ്, ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ല.


നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചർച്ചകള്‍ക്കും ശേഷം വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം.

അതിനിടെ ചർച്ചകള്‍ക്കായി ശ്രീലേഖ ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയിട്ടുണ്ട്. ജില്ലയിലെ മുതിർന്ന ബി ജെ പി നേതാക്കളുമായി ശ്രീലേഖ കൂടിക്കാഴ്ച നടത്തും. സാഹചര്യം ശ്രീലേഖയെ നേതാക്കള്‍ ധരിപ്പിച്ചതായും വിവരമുണ്ട്. നേരത്തെ തർക്കം നിലനിന്ന സാഹചര്യത്തില്‍ ശ്രീലേഖയുടെ വീട്ടില്‍ വച്ചും ചർച്ചകള്‍ നടന്നിരുന്നു. ശാസ്തമംഗലം വാർഡില്‍ നിന്ന് ജയിച്ച ശ്രീലേഖ ബി ജെ പിയുടെ ഏറ്റവും സ്റ്റാർ കാൻഡിഡേറ്റുകളില്‍ ഒരാളായിരുന്നു. പക്ഷേ ഏറെക്കാലമായി ജില്ലയിലെ സംഘടനാ പ്രവർത്തനത്തില്‍ സജീവമായ നേതാവാണ് വി വി രാജേഷ്. ബി ജെ പി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ എന്ന നിലയിലടക്കം പ്രവർത്തിച്ചിട്ടുണ്ട് എന്നത് തന്നെയാണ് രാജേഷിന് അവസാനഘട്ടത്തില്‍ തലസ്ഥാന മേയർ സ്ഥാനത്തേക്കുള്ള പരിഗണനയില്‍ തുണയായതെന്നാണ് വ്യക്തമാകുന്നത്. 101 സീറ്റുകളുള്ള തിരുവനന്തപുരം കോർപ്പറേഷനില്‍ 50 സീറ്റുകളില്‍ വിജയം നേടിയാണ് ബി ജെ പി ചരിത്രത്തലാധ്യമായി ഭരണം പിടിച്ചെടുത്തത്.

Previous Post Next Post