പി ഇന്ദിര കണ്ണൂർ മേയർ; പ്രഖ്യാപനം നടത്തി കെ സുധാകരൻ

കണ്ണൂർ: കണ്ണൂർ നഗരസഭയിൽ കോൺഗ്രസ് നേതാവ് പി ഇന്ദിര മേയറാകും. മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വാർത്താസമ്മേളനത്തിലാണ് മേയർ പ്രഖ്യാപനം നടത്തിയത്. ഐകകണ്‌ഠ്യേനെയാണ് ഇന്ദിരയെ മേയറാക്കാൻ തീരുമാനിച്ചതെന്ന് കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ ഡെപ്യൂട്ടി മേയറായിരുന്നു പി ഇന്ദിര.


കോൺഗ്രസ് വിമത ഉൾപ്പെടെ 4 സ്ഥാനാർഥികൾ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ൽ കണ്ണൂർ കോർപറേഷൻ ആയതുമുതൽ ഇന്ദിര കൗൺസിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്.


തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കഴിഞ്ഞ തവണ നേടിയ ഡിവിഷനുകൾ നിലനിർത്താൻ സാധിച്ചില്ലെന്നു മാത്രമല്ല, യുഡിഎഫ് സീറ്റുകൾ വർധിപ്പിക്കുകയും ചെയ്തു. എൻഡിഎ ഡിവിഷനുകൾ വർധിപ്പിച്ചപ്പോൾ എസ്ഡിപിഐ ആദ്യമായി അക്കൗണ്ട് തുറന്നു. നിർണായക സാന്നിധ്യമാകുമെന്നുകരുതിയ മുൻ കോൺഗ്രസ് നേതാവ് പികെ രാഗേഷിനും തിരിച്ചടിയേറ്റു.


56 ഡിവിഷനുകളിൽ 36 ഡിവിഷനുകളിൽ യുഡിഎഫ് വിജയിച്ചു. ഇടതുമുന്നണി 15 ഡിവിഷനുകളിൽ ഒതുങ്ങി. ഒരു ഡിവിഷനിൽ നിന്ന് നാലാക്കി ഉയർത്തിയാണ് എൻഡിഎ കണ്ണൂർ കോർപ്പറേഷനിൽ സാന്നിധ്യമറിയിച്ചത്.

Previous Post Next Post