ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.
ഫ്ലാറ്റില്‍ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപെന്ന് കണ്ടെത്തല്‍. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റില്‍ എത്തും. കെയർടേക്കറില്‍ നിന്ന് വിവരങ്ങള്‍ തേടും. ഫ്ലാറ്റില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. രാഹുല്‍ അവസാനം ഫ്ലാറ്റില്‍ എത്തിയത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.
എന്നാല്‍, രാഹുലിൻ്റെ ഫ്ലാറ്റില്‍ നിന്ന് ഫോണുകള്‍ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുല്‍ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയില്‍ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്. എസ്‌ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.