സോണിയ ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥി; മുട്ടന്‍ പണികിട്ടിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക്.


സോണിയ ഗാന്ധി ബി ജെ പി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു എന്ന വാര്‍ത്ത എല്ലാവരിലും അമ്ബരപ്പുണ്ടാക്കും എന്നതില്‍ സംശയമില്ല.

എന്നാല്‍ സംഗതി സത്യമാണ്. കേരളത്തില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മൂന്നാര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേര് സോണിയ ഗാന്ധി എന്നാണ്. സ്ഥാനാര്‍ത്ഥിയുടെ പേര് പോലെ തന്നെ അതിന് പിന്നിലെ കഥയ്ക്കും ഉണ്ട് കൗതുകം.

നല്ലതണ്ണി കല്ലാറില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു സോണിയയുടെ പിതാവ്, പരേതനായ ദുരെ രാജ്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ആരാധന മൂത്താണ് തനിക്ക് ജനിച്ച പെണ്‍കുട്ടിക്ക് തന്റെ ആരാധ്യനേതാവിന്റെ പേര് തന്നെ ദുരെ രാജ് നല്‍കിയത്. പിതാവിന്റെ രാഷ്ട്രീയത്തിനൊപ്പമായിരുന്നു ആദ്യം സോണിയയും പോയിരുന്നതെങ്കിലും വിവാഹശേഷം രാഷ്ട്രീയ നിലപാട് മാറി.

സോണിയയുടെ ഭര്‍ത്താവ് സുഭാഷ് സജീവ ബിജെപി പ്രവര്‍ത്തകനാണ്, നിലവില്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. ഒന്നര വര്‍ഷം മുമ്ബ്, പഴയ മൂന്നാര്‍ മൂലക്കട വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ഭര്‍ത്താവിന്റെ രാഷ്ട്രീയ പാത പിന്തുടര്‍ന്ന്, സോണിയ ഗാന്ധി ഇപ്പോള്‍ ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.


Previous Post Next Post