മെറ്റ ഗ്ലാസ് ധരിച്ച്‌ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചു; ശ്രീലങ്കൻ പൗരൻ അറസ്റ്റില്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച്‌ പ്രവേശിച്ച ശ്രീലങ്കൻ പൗരൻ അറസ്റ്റില്‍. ഇയാളെ ഫോർട്ട് സ്റ്റേഷനിലെത്തിച്ച്‌ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇയാളുടെ രേഖകള്‍ ഉള്‍പ്പടെ പോലീസ് പരിശോധിച്ചു. സ്മാർട്ട് ഫോണ്‍ സ്‌ക്രീനില്‍ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസില്‍ കാമറയുണ്ടെന്ന് പോലീസ് പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്ബ് കാമറയുള്ള കണ്ണടയുമായി കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു. കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കാമറ കണ്ടെത്തിയത്.
Previous Post Next Post