രാത്രി ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി; ആദ്യമെ പൊലീസിന് തോന്നിയ ചെറിയ സംശയം; അന്വേഷണത്തില്‍ എല്ലാവരുടെയും കിളി പറത്തി വമ്ബൻ ട്വിസ്റ്റ്; സ്വന്തം തെറ്റ് മറയ്ക്കാൻ ബെംഗളൂരുവിലെ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി കാട്ടിക്കൂട്ടിയത്.


സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം വെച്ച്‌ ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്യതെന്ന മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ പരാതി വ്യാജം.

22 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് ക്യാബ് ഡ്രൈവരും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ചേർ‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തെന്ന് വ്യാജ പരാതി നല്‍കിയത്. ഡിസംബർ 6 -നായിരുന്നു യുവതി പോലീസില്‍ വ്യാജ ബലാത്സംഗ പരാതി നല്‍കിയത്.

കൂട്ടബലാത്സംഗമെന്ന് പരാതി

ഡിസംബർ 6 -ന്, കേരളത്തില്‍ നിന്നുള്ള നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ് മഡിവാല പോലീസ് സ്റ്റേഷനില്‍ തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി എത്തിയത്. ഡിസംബർ 2 ന് രാത്രി സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം വാഹനത്തിനുള്ളില്‍ വച്ച്‌ ക്യാബ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. പോലീസ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ കേസ് ബനസ്വാഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ക്യാബ് ഡ്രൈവറെ ബെംഗളൂരുവിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. അതേസമയം 33 -കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ക്യാബ് ഡ്രൈവ‍ർ താന്‍ നിരപരാധിയാണെന്ന കാര്യത്തില്‍ ഉറച്ച്‌ നിന്നു.

പോലീസ് അന്വേഷണം

ബെംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡിസംബർ 2 -ന് രാത്രി റെയില്‍വേ സ്റ്റേഷനില്‍ ക്യാബ് ഡ്രൈവറും നഴ്സിംഗ് വിദ്യാർത്ഥിനിയും ഒരുമിച്ച്‌ നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. രാത്രി 11.30 നും പുലർച്ചെ 5.30 നും ഇടയിലാണ് ഇവരെ ഒരുമിച്ച്‌ കണ്ടത്. അതേസമയം പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരുന്ന കാബ് ഡ്രൈവറുടെ സുഹൃത്തുക്കളെ പോലീസിന് കണ്ടെത്താനും കഴിഞ്ഞില്ല. കാബിനില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇരുവരും ഒരുമിച്ച്‌ നീങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. രാത്രിയില്‍ അവർ വീണ്ടും വാഹനത്തില്‍ കയറി സ്റ്റേഷന് ചുറ്റും സഞ്ചരിച്ചു. ഒടുവില്‍, പുലർച്ചെ 5.30 ന് യുവതി എറണാകുളം ട്രെയിനില്‍ കയറുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.

കുറ്റം സമ്മതിച്ച്‌ യുവതി

ഡിസംബർ 3 -ന് നഴ്‌സിംഗ് വിദ്യാർത്ഥി ക്യാബ് ഡ്രൈവറിന് നിരവധി സന്ദേശങ്ങള്‍ അയച്ചതായി അദ്ദേഹത്തിന്‍റെ വാട്ട്‌സ്‌ആപ്പില്‍ നിന്നും പോലീസ് കണ്ടെത്തി. ഇവയില്‍ ചിലത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ കുറിച്ചായിരുന്നു. ഇതിന് ശേഷവും ഇരുവരും നല്ല ബന്ധിത്തിലായിരുന്നതായും പോലീസിന് സൂചന ലഭിച്ചു. ഇതോടെ പോലീസ് യുവതിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു.

കാമുകന്‍റെ ചോദ്യം ഒഴിവാക്കാൻ

പോലീസിന്‍റെ നിരന്തരമായ ചോദ്യം ചെയ്യലില്‍ തന്‍റെ കഴുത്തിലേറ്റ പോറലിനെ കുറിച്ചുള്ള കാമുകന്‍റെ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് താന്‍ വ്യാജ കൂട്ട ബലാത്സംഗ പരാതി നല്‍കിയതെന്ന് യുവതി സമ്മതിച്ചു. കാബ് ഡ്രൈവറുമായുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനിടെയാണ് കഴുത്തില്‍ പരിക്കേറ്റതെന്നും യുവതി പോലീസിനോട് സമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Previous Post Next Post