രാഹുകാലം കഴിയാതെ കയറില്ല"; വാശി പിടിച്ച്‌ ചെയര്‍പേഴ്സണ്‍, കാത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍.


രാഹു കാലം കഴിയാനായി ഓഫിസില്‍ കയറാതെ മുക്കാല്‍ മണിക്കൂർ കാത്തിരുന്ന് പെരുമ്ബാവൂർ നഗരസഭയിലെ ചെയർപേഴ്സണ്‍.

അധികാരത്തിലേറിയ യുഡിഎഫ് പ്രതിനിധി കെ.എസ് സംഗീതയാണ് രാഹുകാലം കഴിയാതെ ഓഫിസില്‍ കയറില്ലെന്ന് വാശി പിടിച്ചത്. ഇതോടെ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും കാത്തിരിക്കേണ്ടി വരുകയായിരുന്നു.

സംഗീതയുടെ സത്യപ്രതിജ്ഞ രാവിലെ 11 മണിയോടെ പൂർത്തിയായിരുന്നു. പെരുമ്ബാവൂർ നഗരസഭയിലെ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 വോട്ടുകളും എല്‍ഡിഎഫിന് 11 ‌വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

Previous Post Next Post