എറണാകുളം ഇരുമ്പനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിൽ ടാങ്കർ ലോറിയുടെ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി എന്ന മെക്കാനിക്ക് മരിച്ചു 23 വയസ്സായിരുന്നു..
കേടായ ടാങ്കർ ലോറിയുടെ അടിയിൽ കിടന്ന് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു അപകടം. അടുത്ത് നിർത്തിയിട്ടിരുന്ന, ഡ്രൈവറില്ലാത്ത മറ്റൊരു ടാങ്കർ ലോറി തനിയെ മുന്നോട്ട് നീങ്ങി സമീപത്തെ വാനിൽ ഇടിച്ചു. ഈ വാൻ തകരാറായ ടാങ്കർ ലോറിയെ പിന്നോട്ട് തള്ളിയപ്പോൾ, ടാങ്കറിനടിയിൽ കിടന്ന ജിഷ്ണുവിൻ്റെ ശരീരത്തിലൂടെ ടയർ കയറിയിറങ്ങുകയായിരുന്നു...