ഇന്ന് രാവിലെ 7.15ന് മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്ര മതില്‍ക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണന്‍ മറിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏറെക്കാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ബാലകൃഷ്ണനെ ചികിത്സയിലായിരുന്നതിനാല്‍ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കല്‍ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987 ല്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കൊടിയര്‍ച്ചനയ്ക്ക് ശേഷം മിച്ചം വന്ന തുക ഉപയോഗിച്ച് മുല്ലയ്ക്കല്‍ ബാലകൃഷ്ണനെ വാങ്ങിയത്. 1988ലാണ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. 62 വയസ് പ്രായമുള്ള കൊമ്ബനെ ഇരുപതാം വയസിലാണ് നടയ്ക്കിരുത്തിയത്.
ആലപ്പുഴ മുല്ലയ്ക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ചരിഞ്ഞു.
Malayala Shabdam News
0