സ്കൂള്‍ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തില്‍പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്.


പാലാ : നെല്ലാപാറയില്‍ സ്കൂള്‍ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തില്‍പെട്ടു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്.

മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസ് തിരികെ തിരുവനന്തപുരത്തേക്ക് പോകുന്പോഴായിരുന്നു അപകടം നടന്നത്. നെല്ലാപാറയില്‍ വച്ച്‌ നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടം. അപകടം നടക്കുന്പോള്‍ ബസില്‍ 42 വിദ്യാർഥികളും നാല് അധ്യാപകരും ഉണ്ടായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Previous Post Next Post