ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ അപകടം. ഭക്തര്‍ക്കിടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്
ഇന്ന് വൈകിട്ട് 6.10നായിരുന്നു അപകടമുണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.
വഴുക്കലുള്ള റോഡിലാണ് അപകടമുണ്ടായതെന്ന് സന്നിധാനം എസ്‌ഐ അരുണ്‍ പറഞ്ഞു. കനത്ത മഴപെയ്തപ്പോള്‍ ട്രാക്ടര്‍ റോഡിനോട് ചേര്‍ന്ന് അടുപ്പിച്ചു. വേസ്റ്റ് എടുക്കാന്‍ പോകുന്ന ട്രാക്ടര്‍ ആണിത്. ജീപ്പ് റോഡില്‍ ആണ് അപകടം നടന്നത്. ഭക്തര്‍ സാധാരണഗതിയില്‍ ഇതുവഴി അധികം പോകാറില്ല. ഒന്‍പതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ പമ്ബയിലെ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് സ്വദേശിയായ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു മലയാളിയുമുണ്ട്. കൊല്ലം സ്വദേശി രാധാകൃഷ്ണനാണ് (69)പരിക്കേറ്റത്. ബാക്കിയുള്ളവര്‍ കര്‍ണാടക, തെലങ്കാന സ്വദേശികളാണെന്നും എസ്‌ഐ പറഞ്ഞു.