തിരുവനന്തപുരം: കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ പൊതുജനങ്ങൾക്ക് അവസരം. അനുയോജ്യമായ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ വീതം ഉദ്ഘാടന വേളയിൽ സമ്മാനം നൽകുമെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു.
പാലക്കാട് മേനോൻപാറയിൽ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡിൽ നിന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ (ബ്രാൻഡി) ലോഗോയും പേരും നിർദേശിക്കാനാണ് പൊതുജനങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത്.
നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം ലഭിച്ചിരിക്കണം. നിർദേശങ്ങൾ malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണമെന്ന് അധികൃതർ അറിയിച്ചു.
