വഖഫ് അധിനിവേശത്തിനെതിരെ മുനമ്ബം ജനത ബിജെപിയോടൊപ്പം നിന്നു. മുനമ്ബം ഉള്‍പ്പെടുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി കുഞ്ഞിമോന് അഗസ്റ്റിന് വിജയിച്ചു.
ഇത് അര്‍ഹിച്ച വിജയമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വഖഫ് അധിനിവേശ മേഖലയില്‍ കനത്ത മുന്നേറ്റമാണ് ബിജെപി നേടിയെടുത്തത്.
സിപിഎം സ്ഥാനാര്‍ഥി റോക്കി ബിനോയിയെ 31 വോട്ടുകള്‍ക്കാണ് കുഞ്ഞിമോന് പരാജയപ്പെടുത്തിയത്. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന 500-ല്‍ അധികം വരുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഫലം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
എന്‍ഡിഎയുടെ വിജയത്തെ ' ചരിത്രപരം' എന്നാണ് ബിജെപി ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി വിശേഷിപ്പിച്ചത്. 'വഖഫിനെതിരെ പോരാടുന്ന മുനമ്ബം ജനതയോടൊപ്പം മോദി സര്‍ക്കാരും ബിജെപിയും നിലകൊണ്ടു, ഇപ്പോള്‍ അവര്‍ അവരുടെ ഭരണം ബിജെപിക്ക് നല്കിയിരിക്കുന്നു, അനൂപ് ആന്റണി ട്വീറ്റ് ചെയ്തു.