രണ്ട് കുട്ടികളെയും അമ്മയ്ക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടു', വിധി വന്നതിന് പിന്നാലെ മക്കളെയും കൂട്ടി കലാധരന്റെ ആത്മഹത്യ; പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.


പയ്യന്നൂർ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ അംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കുട്ടികളെ ഭാര്യയ്‌ക്കൊപ്പം വിടാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെയും കൂട്ടി കലാധരന്റെ ആത്മഹത്യയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയാണ് രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമന്തളി വടക്കുമ്ബാട് കെ ടി കലാധരൻ (38), കലാധരന്റെ അമ്മ ഉഷ (60), കലാധരൻ്റെ മക്കള്‍ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കലാധരന്റെ അച്ഛനും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ടിരുന്ന നിലയിലായിരുന്നു. വിളിച്ചിട്ടും ആരും വാതില്‍ തുറക്കുന്നുണ്ടായിരുന്നില്ല. നോക്കുമ്ബോള്‍ വീടിനു മുന്നില്‍ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കണ്ടു. ഉടൻ തന്നെ പോലീസ് സ്റ്റേഷനില്‍ എത്തുകയും വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തി വീട് തുറന്നു നോക്കുമ്ബോള്‍ നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉഷയെയും കലാധരനെയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും. കലാധരന്റെ രണ്ട് മക്കളെയും നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. കലാധരനും ഭാര്യ നയൻതാരയും തമ്മില്‍ കുടുംബ കോടതിയില്‍ വിവാഹമോചനക്കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ നയൻ‌താര മക്കളെ ആവശ്യപ്പെട്ടുകൊണ്ട് കലാധരൻ ഫോണില്‍ ബന്ധപ്പെടുകയും ചെയ്‌തിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

Previous Post Next Post