കോട്ടയത്ത് മദ്യലഹരിയില്‍ വാക്കുതര്‍ക്കം; കുത്തേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് പിടിയില്‍

പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ആലപ്പുഴ കളർകോട് സ്വദേശി വിപിൻ (29) ആണ് മരിച്ചത്.

വീട് നിർമ്മാണത്തിനെത്തിയ സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതർക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കുത്തേറ്റ് ഗുരുതര പരുക്കുകളോടെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചയുടൻ തന്നെ വിപിന് ജീവൻനഷ്ടമായി. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.
Previous Post Next Post