തദ്ദേശ തെരഞെടുപ്പ് രണ്ടാം ഘട്ടം മികച്ച പോളിംഗ് : 5 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 43.8%.


സംസ്ഥാനത്ത് തൃശൂർ മുതല്‍ കാസറഗോഡ് വരെയുള്ള ഏഴു ജില്ല കളിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം അഞ്ച് മണിക്കൂർ പിന്നിട്ടപ്പോള്‍ 41.8 ശതമാനം വരെഎത്തി.പല ബൂത്തുകളിലും ഇപ്പോഴും നീണ്ട ക്യൂവാണ് .വോട്ടർമാർ നേരത്തെ തന്നെ ബൂത്തുകള്‍ എത്തിത്തുടങ്ങിയിട്ടും തിരക്ക് തന്നെയാണ്.

കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം വർദ്ധിക്കാൻ സാധ്യത. തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുന്ന മൂന്ന് കോർപ്പറേഷനുകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. തൃശൂർ 38.18 % , കോഴിക്കോട് 36.63 % , കണ്ണൂർ 35.8 % വരെ എത്തിട്ടുണ്ട്.ഭരണ- പ്രതിപക്ഷ വിഭാഗങ്ങളിലെ പലപ്രമുഖരും നേരത്തെ തന്നെ ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയർ പ്രതിപക്ഷ ഉപ നേതാവ് കുഞ്ഞാലികുട്ടി, കെ. പി സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ്, എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തിഫ് , മുസ്‌ലിം ലീഗ് നേതാവ് സാദിക്കലി തങ്ങള്‍ ,ജിഫ്രി മുത്തു കോയ തങ്ങള്‍, BJP നേതാവ് സുരേ ന്ദ്രൻ ,അടക്കമുള്ളവർ വോട്ട് രേഖപ്പെടുത്തിയവരില്‍ ഉള്‍പ്പെടും .

ജില്ലാ തല പോളിംഗ്

തൃശൂർ - 41.8 %

പാലക്കാട് - 42.9 %

മലപ്പുറം - 46.83%

കോഴിക്കോട് - 42.11 %

വയനാട് - 41.76 %

കണ്ണൂർ - 40. 39 %

കാസറഗോഡ് - 40.8 %

Previous Post Next Post