കോട്ടയം : വർഷാവസാനത്തെ ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നിന് ഒരുങ്ങി കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്. യെസ് ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ഡിസംബർ 30, 31 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ഓക്സിജൻ ഷോറൂമുകളിലും 48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഡേ & നൈറ്റ് സെയിൽ അരങ്ങേറും. ഡിജിറ്റൽ ഗാഡ്ജെറ്റുകൾ മുതൽ അത്യാധുനിക ഹോം കിച്ചൺ അപ്ലയൻസുകൾ വരെ ഈ വർഷത്തെ ഏറ്റവും വലിയ ഓഫറുകളിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണിത്.
ഉപഭോക്താക്കൾക്കായി വിപുലമായ സമ്മാന പദ്ധതികളും സാമ്പത്തിക ആനുകൂല്യങ്ങളുമാണ് ഈ രണ്ട് ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ. ലാപ്ടോപ്പ് പർച്ചേസിനോടൊപ്പം 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ്. കൂടാതെ, ഇഎംഐ പർച്ചേസുകളിൽ ടിവി, ലാപ്ടോപ്പ്, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 15,000 രൂപ വരെയും മറ്റ് ഹോം അപ്ലയൻസുകൾക്ക് ₹21,000 രൂപ വരെയും ക്യാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്.
ഹോം കിച്ചൺ അപ്ലയൻസുകൾക്ക് ആകർഷകമായ അധിക വിലക്കുറവിന് പുറമെ പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇൻവെർട്ടറുകൾ, ബാറ്ററികൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകളും കിച്ചൺ അപ്ലയൻസുകൾക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ് ഓക്സിജൻ വാഗ്ദാനം ചെയ്യുന്നത്. പഴയ ഉപകരണങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മികച്ച എക്സ്ചേഞ്ച് ഓഫറുകളും തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് സൗജന്യ ഇൻസ്റ്റാലേഷനും ലഭ്യമാകും.
സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി 0 രൂപ ഡൗൺപേയ്മെന്റും 0% പലിശ രഹിത ഇഎംഐ സ്കീമുകളും ഷോറൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷത്തെ ഷോപ്പിംഗ് മികച്ച ഓഫറുകളോടെ പൂർത്തിയാക്കാൻ ഡിസംബർ 30, 31 തീയതികളിൽ അടുത്തുള്ള ഓക്സിജൻ ഷോറൂം സന്ദർശിക്കു.
