കോട്ടയം : കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്, യെസ് ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ഇയർ എൻഡ് സെയിൽ മെഗാ ആഘോഷം എല്ലാ ഓക്സിജൻ ഷോറൂമുകളിലും ആരംഭിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ ക്രിസ്മസ് ഓഫറുകൾ ഉപഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ ലഭ്യമാകും. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിലും ആകർഷകമായ ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഈ ദിവസങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് ടിവികൾ, റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കിച്ചൺ അപ്ലയൻസുകൾ തുടങ്ങി എല്ലാവിധ ഡിജിറ്റൽ - ഹോം അപ്ലയൻസ് ഉൽപ്പന്നങ്ങൾക്കും വിപണിയിലെ ഏറ്റവും മികച്ച ഓഫറുകളോട് കൂടിയാണ് വിൽപ്പന നടത്തുന്നത്. വിലക്കുറവിന് പുറമെ 26000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകൾ, ക്രിസ്മസ് സ്പെഷ്യൽ എക്സ്ചേഞ്ച് സൗകര്യങ്ങൾ, ലളിതമായ ഇഎംഐ സ്കീമുകൾ എന്നിവയും ഓക്സിജൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
ഈ സീസണിലെ ഏറ്റവും വലിയ ശ്രദ്ധേയമായ കോംബോ ഓഫറുകളിൽ എൽഇഡി ടിവികൾക്കൊപ്പം എയർ കണ്ടീഷണറുകൾ, റെഫ്രിജറേറ്ററുകൾക്കൊപ്പം വാഷിംഗ് മെഷീനുകൾ, എസികൾക്കൊപ്പം റെഫ്രിജറേറ്റർ എന്നിങ്ങനെ ഉപഭോക്താക്കൾക്ക് ഏറെ ലാഭകരമായ കോംബോ പാക്കേജുകൾ തിരഞ്ഞെടുക്കാം. കൂടാതെ, ഗാഡ്ജെറ്റുകൾക്ക് 50% വരെ വമ്പിച്ച വിലക്കുറവും ലഭ്യമാണ്.
മൊബൈൽ ഫോൺ പർച്ചേസുകൾക്കായി പ്രത്യേക സമ്മാന പദ്ധതികളും ഓക്സിജൻ ഒരുക്കിയിട്ടുണ്ട്. 15,000 രൂപ വരെയുള്ള ഫോണുകൾക്ക് 2,500 രൂപയുടെയും, 15,000 മുതൽ 50,000 രൂപ വരെയുള്ളവയ്ക്ക് 5,000 രൂപയുടെയും, 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെയുള്ള ഫോണുകൾക്ക് 10,000 രൂപയുടെയും, 1 ലക്ഷത്തിന് മുകളിൽ വിലയുള്ള ഫോണുകൾക്ക് 15,000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്.
ലാപ്ടോപ്പുകൾ വാങ്ങുന്നവർക്ക് 4,400 രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് കിറ്റും എയർ കണ്ടീഷണറുകൾക്കൊപ്പം സൗജന്യ സ്റ്റെബിലൈസറും ലഭിക്കും.
പർച്ചേസുകൾക്ക് പുറമെ സർവീസിംഗിനും ഓക്സിജൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.