30 വര്‍ഷം ശബരിമലയില്‍ പോലീസ് ഉദ്യോഗസ്‌ഥനായി സേവനം ചെയ്‌ത സബ് ഇന്‍സ്‌പെക്‌ടര്‍ക്ക് സന്നിധാനത്ത് യാത്രയയപ്പ്.
അടുത്ത മാസം വിരമിക്കുന്ന കാസര്‍കോട് ചിറ്റാരിക്കല്‍ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്‌ടര്‍ മധുസൂദനന്‍ മടിക്കൈക്കാണ് സഹപ്രവര്‍ത്തകര്‍ സന്നിധാനത്ത് യാത്രയയപ്പ് നല്‍കിയത്. എഡിജിപി എസ്. ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നല്‍കി. ജീവിതത്തിലെ വലിയ കാലയളവ് പോലീസില്‍ ജോലി ചെയ്‌തശേഷം അയ്യപ്പ സന്നിധിയില്‍ നിന്ന് വിരമിക്കാന്‍ അവസരം ലഭിച്ചത് അനുഗ്രഹമാണെന്ന് മധുസൂദനന്‍ പറഞ്ഞു.1995 ല്‍ കെ എ പി 4 ബറ്റാലിയനില്‍ പോലീസുകാരനായി പ്രവേശിച്ചതു മുതല്‍ മധുസൂദനന്‍ ശബരിമലയില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ജനുവരി 31 വരെയാണ് സര്‍വീസ് കാലയളവ്. കൊടിമരത്തിന് സമീപം നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ഡിവൈ.എസ്.പി.ടി.ഉത്തംദാസ്, ഇന്‍സ്‌പെക്‌ടര്‍മാരായ കെ.പി സുധീഷ് കുമാര്‍, ജിജേഷ്, മറ്റ് പോലീസ് ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ പങ്കെടുത്തു.