കോട്ടയം : കോട്ടയം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഏറ്റുമാനൂരപ്പൻ കോളേജിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലുമായി ചേർന്ന് ഒരു മെഗാ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 18 മുതൽ 25 വയസ്സ് വരെയുള്ള പ്ലസ്ടു, ഐടിഐ, പോളിടെക്നിക്ക്, ഡിഗ്രി, എഞ്ചിനിയറിങ് കഴിഞ്ഞവർക്കായി പത്തോളം കമ്പനികളിൽ നിന്നും 2500ൽ അധികം തൊഴിലവസരങ്ങളാണുള്ളത്.
ഡിസംബർ 6ന് നടത്തുന്ന തൊഴിൽ മേളയുടെ ഉദ്ഘാടനം ബഹു. സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വിഎൻ വാസവൻ നിർവ്വഹിക്കുന്നതാണ്. ഈ യോഗത്തിൽ കേളേജ് പ്രിൻസിപ്പാൾ ശ്രീ ആർ ഹേമന്ത് കുമാർ അദ്ധ്യക്ഷം വഹിക്കുന്നതാണ്.
പ്രസ്തുത തൊഴിൽ മേളയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 8078110953 എന്ന നമ്പരിൽ കേളേജുമായി ബന്ധപ്പെടുക.
