അതിജീവിതയ്ക്കെതിരായ അധിക്ഷേപം; 16 ദിവസത്തിനു രാഹുല്‍ ഈശ്വറിന് ജാമ്യം.


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. 16 ദിവസം റിമാൻഡില്‍ കഴിഞ്ഞ ശേഷമാണ് രാഹുല്‍ ഈശ്വർ പുറത്തിറങ്ങുന്നത്.

ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളില്‍ അകപ്പെടരുത് തുടങ്ങിയ വ്യവസ്തകള്‍ ഉണ്ടെന്നാണ് വിവരം. അതിജീവിതയുടെ പരാതിയില്‍ തിരുവനന്തപുരം സൈബർ പൊലീസ് ആണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം, ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുല്‍ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്.

Previous Post Next Post