ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് കടകൾക്കാണ് ചൊവ്വാഴ്ച പുലർച്ചെ 12.30 -ഓടെ തീപിടിച്ചത്.
ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം കൃത്യമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്.
തീ ഇതിനകം നിയന്ത്രണവിധേയമായിട്ടുണ്ട്.
ഒമ്പത് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുലർച്ചെയും തുടർന്നു.
ശ്രീധർ തിയേറ്ററിന്പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകൾക്കാണ് തീപിടിച്ചത്.
മൂന്നുനില കെട്ടിടത്തിൽ ഏറെയും കളിപ്പാട്ട, ഫാൻസി കടകളാണ്. കൂടുതൽ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.
അടുത്തടുത്തായി നിരവധി ചെറിയ കഥകൾ പ്രവർത്തിക്കുന്ന മേഖല കൂടിയാണ് ബ്രോഡ് വേ .
ക്രിസ്മസ് പുതുവത്സര ഉത്സവ ദിവസങ്ങൾ ആയതിനാൽ ബ്രോഡ് വേയിൽ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു
തീപിടുത്തം രാത്രിയിൽ ആയതിനാൽ വലിയ ദുരന്തവുമാണ് ഒഴിവായത്.
2019-ലും ഇവിടെ വലിയ തീപിടുത്തങ്ങൾ നടന്നിരുന്നു.