കോട്ടയം ജില്ലയിൽ വൻ രാസ ലഹരി വേട്ട.
100 ഗ്രാം എം.ഡി.എം.എ യുമായി ഈരാറ്റുപേട്ട സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിലായി.
തീക്കോയി മേവിട വേലത്തുശ്ശേരി മണ്ണറകാട്ട് വീട്ടിൽ എബിൻ റജി (28) , ഈരാറ്റുപേട്ട തേവർപറ ഭാഗം നടക്കൽ മണിമലക്കുന്നേൽ വീട്ടിൽ ജിമോൻ എം എസ് (31), പൂഞ്ഞാർ പനച്ചിക്കപാറ തെക്കേടത്ത് വീട്ടിൽ വിമൽ രാജ് (24) എന്നിവരാണ് സംഭവമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ എംഡിഎംഎ കടത്തിക്കൊണ്ട് വന്ന് ഈരാറ്റുപേട്ട പാലാ പൂഞ്ഞാർ ഭാഗങ്ങളിൽ ചെറുകിട കച്ചവടം നടത്തിവരുന്ന സംഘത്തിലെ പ്രധാനികളാണിത്.
ബാംഗ്ലൂരിൽ നിന്നും കാറിൽ എം.ഡി.എം.എ യുമായി വരുമ്പോൾ മണ്ഡപത്തിപ്പാറ ഭാഗത്ത് വച്ചാണ് ഇവരെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ അടിസ്ഥാനത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി, പാലാ ഡിവൈഎസ്പി, എസ്. പിയുടെ ഡാൻസാഫ് ടീം, ഈരാറ്റുപേട്ട പോലീസ് എന്നിവർ ചേർന്നാണ് പ്രതികളെ ആസൂത്രിതമായി വലയിലാക്കിയത്.
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരി വേട്ട കൂടിയാണിത്.
