ക്രിസ്മസ് അടിപൊളിയാക്കാനായുള്ള എല്ലാ വിധ ഒരുക്കങ്ങളും പലരും പൂർത്തിയാക്കിയിട്ടുണ്ട്.ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞ ഈ വേളയില്‍ ഇത്തവണത്തെ ക്രിസ്മസിന്റെ പ്രത്യേകത എന്താണെന്ന് നോക്കിയാലോ?
സംഖ്യാപരമായ ഒരു സവിശേഷതയാണ് ഇത്തവണത്തെ ക്രിസ്മസിനുള്ളത്. ഈ വർഷം ക്രിസ്മസ് വരുന്നത് 25/12/25 എന്ന തീയതിയിലാണ്. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു പ്രത്യേകതയാണിത്. എല്ലാ വർഷവും ക്രിസ്മസ് 25-നാണെങ്കിലും ഇത്തവണ വർഷവും 25-ലാണ് അവസാനിക്കുന്നത്. അതായത് ക്രിസ്മസ് തീയതിയും വർഷവും അവസാനിക്കുന്നത് ഒരുപോലെ. ഇത് വളരെ അപൂർവമാണ്. മുന്നില്‍നിന്നും പിന്നില്‍നിന്നും വായിച്ചാല്‍ ഒരുപോലെ തന്നെ എന്നതും മറ്റൊരു സവിശേഷത.
ഇതിനുമുമ്ബ് ഇങ്ങനെയുണ്ടായിട്ടുള്ളത് 1925-ലാണ്. ഇനിയിങ്ങനെ സംഭവിക്കുക 2125-ലായിരിക്കും. അതായത് 100 വർഷം കഴിഞ്ഞേ ഇനി ഇങ്ങനെയൊരു പ്രത്യേക ക്രിസ്മസ് ഉണ്ടാകുകയുള്ളൂ.