പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 'ദിശ' ഉന്നതവിദ്യാഭ്യാസ എക്സ്പോ യും കരിയർ കോൺക്ലേവും ഇന്നുമുതൽ നാഗമ്പടം നെഹ്റു ‌സ്റ്റേഡിയത്തിൽ

ഹയർ സെക്കൻഡറി പഠനത്തിനു ശേഷമുള്ള ഉപരിപഠന - തൊഴിൽ മേഖലകളിലെ സാധ്യതകൾ പരിചയപ്പെടുത്തുന്ന മേള 24 വരെ തുടരും. ഇന്നു രാവിലെ 10നു ചീഫ് സെക്രട്ടറി എ.ജയതിലക് ഉദ്ഘാടനം നിർവഹിക്കും. 

ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ തയാറാക്കിയ കരിയർ പോർട്ടലിൻ്റെ ഉദ്ഘാടനവും നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകളുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. മറ്റുള്ളവർക്കുള്ള പ്രവേശനം വൈകിട്ട് 3.30 മുതൽ 5.30 വരെ. പ്രവേശനം സൗജന്യം.

85 സ്‌റ്റാളുകൾ മേളയിലുണ്ട്. സ്കോളർഷിപ്പുകൾ, പ്രവേശന പരീക്ഷ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ സ്‌റ്റാളുകളിൽ നിന്നു ലഭിക്കും. കരിയർ കൗൺസലിങ്ങിനുള്ള അവസരവും ഉണ്ടാവും
Previous Post Next Post