തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബിജെപിയില്‍ ചേര്‍ന്ന് നടി ഊര്‍മ്മിള ഉണ്ണി. കൊച്ചിയില്‍ വെച്ച് നടന്ന ബിജെപി കള്‍ച്ചറല്‍ സെല്‍ പരിപാടിയിലാണ് ഊര്‍മ്മിള ഉണ്ണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ഷാള്‍ അണിയിച്ച് ബിജെപിയിലേക്ക് ഔദ്യോഗികമായി ഊര്‍മ്മിള ഉണ്ണിയെ സ്വീകരിച്ചു.
ചലച്ചിത്ര നിര്‍മ്മാതാവും ബിജെപി നേതാവുമായ ജി സുരേഷ് കുമാറും പരിപാടിയില്‍ പങ്കെടുത്തു. താന്‍ 35 വര്‍ഷത്തോളമായി ബിജെപി അംഗമാണെന്നും എന്നാല്‍ തീരെ ആക്ടീവ് ആയിരുന്നില്ലെന്നും ഊര്‍മ്മിള ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒ രാജഗോപാലില്‍ നിന്നായിരുന്നു അന്ന് മെമ്ബര്‍ഷിപ്പ് സ്വീകരിച്ചത്.