വീട്‌ പണിക്കിടെ മതിൽ ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

 

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ശശീന്ദ്ര സർവീസ് സഹകരണ ബാങ്കിന് തൊട്ടടുത്തെ മതിലാണ് ഇടിഞ്ഞത്. വീടിന്റെ പണിക്കിടയിലാണ് മതിലിടിഞ്ഞ് ദേഹത്തെക്ക് മറിഞ്ഞത്. ഒരു മലയാളിയും രണ്ട് അതിഥി തൊഴിലാളിയുമാണ് ജോലിക്കുണ്ടായിരുന്നത്. ഒഡീഷ തൊഴിലാളിയുടെ തലയിലേക്കാണ് മതിൽ വീഞ്ഞത്.


അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്നവർ മതിലിന്റെ ഭാഗങ്ങൾ മാറ്റി തൊഴിലാളിയെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം ഫയർഫോഴ്‌സ് എത്തിയാണ് ഉദയ്യെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവച്ചാണ് മതിൽ ഉയർത്തിയത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു.

Previous Post Next Post