റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

മാഞ്ഞൂർ മേമുറി വാതപ്പള്ളി ചിറയിൽ സോജോ എബ്രഹാം (32) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. വാതപ്പള്ളി വരവ്കാല റോഡ് സൈഡിൽ പാർക്ക്‌ ചെയ്തിരുന്ന ജൂപിറ്റർ സ്കൂട്ടറാണ് പ്രതി മോഷ്ടിച്ച് കടന്ന് കളഞ്ഞത്. പരാതി ലഭിച്ച് അന്വേഷണം ആരംഭിച്ച കടുത്തുരുത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
Previous Post Next Post