കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. കടുത്തുരുത്തിയില്‍ കാർ നിർത്തി ഇറങ്ങുമ്ബോള്‍ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു.
ഇടിച്ച കാറുമായി 50 മീറ്ററോളം മുന്നോട്ടോടിയാണ് ബസ് നിന്നത്. ബസിന്റെ ഡ്രെെവർ ഇറങ്ങി ഓടി.
വെെകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. സ്റ്റീഫൻ ജോർജ് കാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിൻവശം പൂർണമായും തകർന്നു.