ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്ബൂ സാഷെകളുടെ വില്‍പനയ്ക്കും ഉപയോഗത്തിനും ഹൈക്കോടതി വിലക്കേർപ്പെടുത്തി. പമ്ബാനദിയില്‍ ഉള്‍പ്പെടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഈ വിലക്ക് കർശനമായി നടപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിർദ്ദേശം നല്‍കി.
ഷാമ്ബൂ സാഷെകള്‍ക്ക് പുറമെ, പമ്ബ, സന്നിധാനം, എരുമേലി എന്നിവിടങ്ങളില്‍ രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്കുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. മണ്ഡല-മകരവിളക്ക് സീസണ്‍ 15-ന് ആരംഭിക്കാനിരിക്കെയാണ് ഈ വിലക്കുകള്‍ വരുന്നത്. ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയാൻ എരുമേലി ഗ്രാമപഞ്ചായത്ത് കർശന പരിശോധന നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.