ന്യൂഡൽഹി :പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർലമെന്റിന്റെ മുന്നിൽ (ജന്ദർ മന്ദിർ)മാർച്ചും ധർണ്ണയും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കുക പ്രവാസി ക്ഷേമനിധിക്ക് കേന്ദ്ര സഹായം അനുവദിക്കുക തിരിച്ചു വന്ന പ്രവാസികൾക്കും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, പ്രവാസി വകുപ്പും പുനരരാരംഭിക്കുക, വിമാന ടിക്കറ്റ് കാലോചിതമായി ഏകികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
മരുഭൂമിയിലെ കൊടും ചൂടും,രാജ്യങ്ങളിലെ കൊടും തണുപ്പിലും നമ്മുടെ ആശ്രിതർക്കും രാജ്യത്തിനു വേണ്ടി കഷ്ടപ്പെട്ട് വന്നവരുമാണ് തിരിച്ചു വന്ന പ്രവാസികൾ. അവരെ കേന്ദ്രം അവഗണിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ പറഞ്ഞു
തിരിച്ചു വന്ന 80%പ്രവാസികളും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെന്നും, പ്രവാസി വകുപ്പ് പുനരാരംഭിച്ചു കേന്ദ്രം കേരളത്തിലെ പ്രവാസികൾക്ക് വേണ്ടി ഒരു വിഹിതം നൽകണമെന്നും ഐസക് പ്ലാപ്പള്ളിൽ പറഞ്ഞു
ഇന്ന് കേരളത്തിന്റെ മുഖ്യ ധന സ്രോതസ്സാണ് പ്രവാസികൾ
അവർ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പത് വ്യെവസ്ഥിതീയുടെ ജീവരേഖ തന്നെ
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ ആർ സലിം അധ്യക്ഷത വഹിച്ചു, എബ്രഹാം പുന്നൂസ്, വി ജി ജേക്കബ്, മധു വാകത്താനം, എൻ ജെ ജോൺ, എ എസ് വാസു, ജോയ് വർഗീസ്, ജിജി എരിത്തിക്കൽ എന്നിവർ പ്രസംഗിച്ചു. പ്രധാന മന്ത്രിക്കും വിദേശ കാര്യ വകുപ്പ് മന്ത്രിക്കും memorandum നൽകി.