പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലും കേരളത്തിന് എസ്‌എസ്കെ ഫണ്ട് നഷ്ടപ്പെടില്ലെന്ന സുചന നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായുള്ള ചര്‍ച്ച ഉദ്ധരിച്ചാണ് മന്ത്രിയുടെ പ്രതികരണം. ചര്‍ച്ച പോസിറ്റീവ് ആയിരുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ചര്‍ച്ച നടത്താന്‍ ശ്രമിക്കും. ഇതിനായി ഡല്‍ഹിക്ക് പോകുമെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
പിഎം ശ്രീ പദ്ധതിയിലെ അവ്യക്തത പരിഹരിക്കാന്‍ താന്‍ അധ്യക്ഷനായ സബ് കമ്മിറ്റി നിലവിലുണ്ട്. സബ് കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷം അക്കാര്യത്തിലെ തുടര്‍ നടപടികള്‍ സ്വീകരിക്കും. എസ്.എസ്.കെയുടെ ഫണ്ട് വാങ്ങാനുള്ള ശ്രമം തുടരും. പത്താം തീയതി തൊഴില്‍മന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാന്‍ പോകുമ്ബോള്‍ കേന്ദ്രവിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കും എന്നും മന്ത്രി അറിയിച്ചു.
പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എസ്‌കെ ഫണ്ട് കേന്ദ്രം തടഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 29-ന് ലഭിക്കേണ്ട ഫണ്ടിന്റെ ആദ്യ ഗഡു സംബന്ധിച്ച ഇതുവരെ ലഭ്യമാകാത്ത സാഹചര്യം ഉള്‍പ്പെടെ നിലനില്‍ക്കുമ്ബോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.