ട്രെയിൻ യാത്ര സുരക്ഷിതമാക്കാം, കൂടെയുണ്ട് കേരള പൊലീസ്; അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പറുകളിതാ

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട സംഭവത്തിന് പിന്നാലെ സുരക്ഷ ഉറപ്പിക്കാൻ നടപടികളുമായി കേരള പൊലീസ്. ട്രെയിൻ യാത്രയ്ക്കിടെ അപകടങ്ങൾ, മോഷണം, തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്നാണ് നിർദേശം. ഉടൻ പൊലീസ് സഹായം ലഭ്യമാകും.


സുരക്ഷിതമല്ലെന്ന തോന്നലുണ്ടാകുന്ന സാഹചര്യങ്ങളിൽ വാട്‌സ്ആപ്പ് മുഖേനയും വിവരം പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പർ ഉപയോഗിക്കാം. വാട്‌സാപ്പ് മുഖേന ഫോട്ടോ, വീഡിയോ എന്നിവയും ടെക്‌സ്റ്റ് മെസേജായും വിവരങ്ങൾ അറിയിക്കാം. 9846 200 100, 9846 200 150, 9846 200 180, നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാകും.


അതിനിടെ, സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ ഉറപ്പിക്കുന്നതിനായി റെയിൽവെ പൊലീസും നടപടികൾ ആരംഭിച്ചു. 'ഓപ്പറേഷൻ രക്ഷിത' എന്നപേരിൽ വ്യാഴാഴ്ച മുതൽ പരിശോധനകൾ കർശനമാക്കി. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകൾക്കുള്ളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ് നടത്തുക. മദ്യപിച്ച് റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ഷഹൻഷാ ഐപിഎസ് അറിയിച്ചു.

Previous Post Next Post