ദീപാവലിക്ക് സ്‌ഫോടനം പ്ലാൻ ചെയ്തെങ്കിലും നടന്നില്ല, റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

ന്യൂഡൽഹി: ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ വലിയ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി ഫരീദാബാദിൽ നിന്നും പിടിയിലായ ഡോക്ടർ മൊഴി നൽകിയതായി സൂചന. ഇതിന്റെ ഭാഗമായി താനും ഡൽഹിയിൽ ചാവേർ സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയും ചെങ്കോട്ടയിൽ സന്ദർശനം നടത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോക്ടർ മുസമ്മൽ ഷക്കീലാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. പലതവണ ചെങ്കോട്ടയും പരിസരത്തും സംഘം നിരീക്ഷണം നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറാണ് മുസമ്മിൽ.

ഡോക്ടർ മുസമ്മലിന്റെ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദീപാവലി ദിവസം തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ അത് നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ മൊഴി നൽകിയതായി അധികൃതർ സൂചിപ്പിക്കുന്നു. ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജമ്മുകശ്മീർ സ്വദേശിയായ ഡോക്ടർ ആദിൽ മുഹമ്മദ് റാത്തറാണ് ആദ്യം അറസ്റ്റിലാകുന്നത്.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിലെ ഡോക്ടറായ മുസമ്മിൽ ഷക്കീലും പിടിയിലാകുന്നത്. ആദിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ഫരീദാബാദിലെ ആശുപത്രിൽ റെയ്ഡ് നടത്തിയ പൊലീസ് സംഘം 300 കിലോ ആർഡിഎക്സ്, എകെ 47 തോക്കുകൾ, വെടിക്കോപ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂട്ടാളികളായ രണ്ടു ഡോക്ടർമാരും പിടിയിലായതോടെ ഡൽഹിയിൽ ചാവേറായ ഡോക്ടർ ഉമർ നബി പരിഭ്രാന്തനായി. തുടർന്ന് ഫരീദാബാദിൽ നിന്നും കാറിൽ ചെങ്കാട്ടയ്ക്ക് സമീപമെത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതിനിടെ ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഏഴു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കാർ വിൽപ്പനയ്ക്ക് സഹായിച്ച ഡീലറും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ എട്ടുപേർ അറസ്റ്റിലായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ മുഖ്യചുമതലക്കാരിയായി പ്രവർത്തിച്ച, നേരത്തെ അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദയുടെ സഹോദരൻ പർവേസ് സയീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വ്യാപക റെയ്ഡ് ആരംഭിച്ചതോടെ, ഡോ. ഷഹീന്റെ പക്കൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ ഇയാൾ നശിപ്പിച്ചതായിട്ടാണ് സംശയിക്കുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയിൽ നിന്നായി 2,900 സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ സർവകലാശാല കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുകയാണ്.

Previous Post Next Post