മഴ വിട്ടു നിൽക്കുന്നു; മൂന്നാർ കുളിരണിയുന്നു; താപനില 6 ഡി​ഗ്രിയിലെത്തി

 

കൊച്ചി: മഴ വിട്ടുനിന്നതോടെ സംസ്ഥാനത്ത് അതിരാവിലെ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. സീസണിലെ ഏറ്റവും കുറഞ്ഞ താപനില മൂന്നാറിൽ രേഖപ്പെടുത്തി. ഇന്നലെ അതിരാവിലെ മൂന്നാറിൽ 6.2 ഡിഗ്രി സെൽഷ്യസ് ആയാണ് താപനില താഴ്ന്നത്. മൂന്നാറിന് അടുത്തുള്ള കുണ്ടല ഡാമിലും നല്ല തണുപ്പാണ്. രാവിലെ 6.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.


തുടർച്ചയായ ദിവസങ്ങളിൽ പത്തു ഡിഗ്രിക്ക് താഴെ രേഖപ്പെടുത്തിയതോടെ, മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. ഇടുക്കി, വയനാട് എന്നിവയ്ക്ക് പുറമേ പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളിലും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെ രേഖപ്പെടുത്തി.


അതേ സമയം മഴ വിട്ടുനിന്നതോടെ, പകൽ താപനിലയും ഉയരുന്നുണ്ട്. പകൽ ചൂട് ശരാശരി 33- 37 ഡിഗ്രി സെൽഷ്യസായാണ് ഉയരുന്നത്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. എങ്കിൽ വരുംദിവസങ്ങളിലും പകൽ താപനില ഉയരാൻ സാധ്യതയുണ്ട്.

Previous Post Next Post