പൂജാ ബംപർ ഫലങ്ങൾ പ്രഖ്യാപിച്ചു; 12 കോടി രൂപ സ്വന്തമാക്കിയ ടിക്കറ്റ് ജെ ഡി 545542

 


തിരുവനന്തപുരം: ഈ വർഷത്തെ പൂജാ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം ജെഡി 545542 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഈ ഭാഗ്യക്കുറി ഏത് ജില്ലയിൽ നിന്നാണ് വിറ്റതെന്നും ഭാഗ്യശാലി ആരാണെന്നും സംബന്ധിച്ച വിവരം ഔദ്യോഗികമായി പിന്നീട് വ്യക്തമാക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.ഒന്നാം സമ്മാനത്തിന് പിന്നാലെ, ജെ എ 838734, ജെബി 124349, ജെസി385583, ജെഡി 676775, ജെഇ ‘553135 എന്നീ നമ്പറുകൾക്കാണ് രണ്ടാമത്തെ സമ്മാനമായ ഒരു കോടി രൂപ വീതം ലഭിച്ചത്.


മൂന്നാം സമ്മാനമായി ഓരോ പരമ്പരയിലുമായി രണ്ട് വീതം വിജയികൾക്ക് 5 ലക്ഷം രൂപ വീതവും, നാലാമത്തെ സമ്മാനമായി 3 ലക്ഷം രൂപ വീതം 5 പരമ്പരകളിലുമുള്ള വിജയികൾക്കും ലഭിക്കും. അഞ്ചാമത്തെ സമ്മാനമായി 2 ലക്ഷം രൂപ വീതം 5 പരമ്പരകൾക്കാണ് ലഭിക്കുന്നത്.ഇതുകൂടാതെ 5000, 1000, 500, 300 രൂപ വിലയുള്ള ചെറിയ സമ്മാനങ്ങളുൾപ്പടെ ആകെ 3.32 ലക്ഷം സമ്മാനങ്ങൾ വിതരണം ചെയ്യപ്പെടും. ഈ വർഷത്തെ പൂജാ ബംപർ കേരളത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് വാഗ്ദാനം ചെയ്തത്.

Previous Post Next Post