എൻഎസ്എസ് അടിയന്തര യോഗം വിളിച്ച് സുകുമാരൻ നായർ

 

കോട്ടയം: ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കാൻ അടിയന്തരയോഗം വിളിച്ച് എൻഎസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം.


ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ യോഗത്തിൽ വിശദീകരണം നൽകും. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി സുകുമാരൻ നായർ നടത്തിയ പ്രസ്താവനകളും സർക്കാർ അനുകൂല നിലപാടും സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്ത യോഗം വിളിക്കുന്നതെന്നാണ് വിവരം.


കഴിഞ്ഞയാഴ്ച എൻഎസ്എസ് വാർഷിക പ്രതിനിധി സഭ നടന്നിരുന്നെങ്കിലും ഇക്കാര്യങ്ങൾ അതിൽ ചർച്ചയായിരുന്നില്ല. എന്നാൽ ശബരിമല വികസനവുമായി ബന്ധപ്പെട്ട് സർക്കാരിനൊപ്പമാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് വാർഷിക പ്രതിനിധി സഭയ്ക്ക് ശേഷം സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സർക്കാർ അനകുല നിലപാടുകളിൽ പ്രതിഷേധിച്ച് ചില കരയോഗങ്ങൾ സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനറുകളുമായി രംഗത്തുവന്നിരുന്നു.

Previous Post Next Post