കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാർഗെയെ ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കള്‍ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 24-ന് പട്‌നയില്‍ നടന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തില്‍ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയില്‍ നടക്കുന്ന പൊതു റാലിയില്‍ അദ്ദേഹം പങ്കെടുക്കാനിരിക്കെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
Previous Post Next Post