ആർഎസ്‌എസ് ക്യാമ്ബില്‍ പീഡനത്തിനിരയായി എന്ന് പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ വീഡിയോ സന്ദേശം പുറത്ത്.
മരണമൊഴി എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എന്തിനായിരിക്കും ആത്മഹത്യ ചെയ്തതെന്ന് ഈ വീഡിയോ കാണുമ്ബോള്‍ നിങ്ങള്‍ക്ക് വ്യക്തമാകുമെന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.
ഒരിക്കലും ആർഎസ്‌എസുകാരുമായി ഇടപെഴകരുതെന്നും സോ-കോള്‍ഡ് സംഗികള്‍ ആയ അവർ പീഡകരാണെന്നും വീഡിയോയില്‍ പറയുന്നു.
അവരുടെ ഐടിസി ക്യാമ്ബുകളിലും ഒടിസി ക്യാമ്ബുകളിലും വച്ച് താൻ മാനസികമായും ശാരീരികമായും ലൈംഗീകമായും പീഡനം അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.
അവർ കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നുണ്ടെന്നും പലരും അത് തുറന്നു പറയാത്തതാണെന്നും യുവാവ് പറയുന്നു.
ചെറുപ്രായത്തിലേ വീടിനടുത്തുള്ള ഒരാള്‍ തന്നെ തുടർച്ചയായി ലൈംഗീകമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നും വീഡിയോയില്‍ വെളിപ്പെടുത്തലുണ്ട്. എല്ലാവരും കണ്ണൻ എന്നു വിളിക്കുന്ന നിതീഷ് മുരളീധരൻ എന്നയാളാണ് തന്നെ പീഡിപ്പിച്ച ആളുടെ പേരെന്നും യുവാവ് പറഞ്ഞു.
നിരന്തര പീഡനത്തെ തുടർന്ന് ഒസിഡി രോഗിയായെന്നും ഒസിഡിക്കായി തെറാപ്പിയും കഴിഞ്ഞ ആറു മാസമായി ആന്‍റി ഡിപ്രസന്‍റ്സ് അടക്കം മൊത്തം ഏഴു കൂട്ടം ഗുളികകള്‍ താൻ കഴിക്കുന്നുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്.