പേരൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മോഷണം പോയ വാഹനം അതിവേഗം വീണ്ടെടുത്ത് ഏറ്റുമാനൂർ പോലീസ്.

 പേരൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പേരൂർ വില്ലേജ്‌, പേരൂർ കവല ഭാഗത്തുളള അഞ്ജലി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി  കടയുടെ ഉള്ളിൽ പാർക്ക് ചെയ്തിരുന്ന ബഡാദോസ്ത് പിക്കപ്പ് വാൻ 27.10.2025 തീയതി രാത്രി 08.00 ക്ക്‌ ശേഷം മോഷണം ചെയ്ത് കൊണ്ടുപോയ സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള  കേസ്സിലെ പ്രതിയായിട്ടുള്ള 1. രത്‌നകാർ പദ്ര , Age: 24, S/O. പദ്ര, റാനബ, റൈകിയ, RAIKIA, VTC BADAGADA, RAIKIA(PS Limit), KANDHAMAL, ODISHA എന്നയാളെ അറസ്റ്റ് ചെയ്ത് ബഹു. കോടതിയിൽ ഹാജരാക്കി. പ്രതിയെ  കോടതി റിമാൻറ് ചെയ്തു.
  28-10-2025 തീയതി വെളുപ്പിന് പരാതി ലഭിച്ച ഉടൻ തന്നെ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതി വാഹനവുമായി പോകാൻ സാധ്യതയുള്ള ബോർഡറുകളിലേക്ക് സന്ദേശങ്ങൾ അയക്കുകയും അതോടൊപ്പം തന്നെ പ്രത്യേകം അന്വേഷണസംഘം പ്രതിയെ അന്വേഷിച്ച് പുറപ്പെടുകയും ചെയ്തിരുന്നു. ഏറ്റുമാനൂർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പെരുന്തുറ പോലീസ് ഈ വാഹനം തിരിച്ചറിഞ്ഞ് വാഹനവും പ്രതിയെയും തടഞ്ഞു വയ്ക്കുകയായിരുന്നു.
 ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞ് തിരികെ ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.
ഏറ്റുമാനൂർ SHO അൻസിൽ. A. യുടെ നേതൃത്വംത്തിൽ  SI അഖിൽദേവ്, റെജിമോൻ ,ASI ഗിരീഷ് കുമാർ,  CPO മാരായ സാബു, അജിത്ത് എം വിജയൻ 
 എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് വാഹനം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Previous Post Next Post