സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി; ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാൻ നിര്‍ദേശം, ഉടൻ നോട്ടീസ് നല്‍കും.


ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും

പൃഥ്വിരാജ്, ദുല്‍ഖർ സല്‍മാൻ, അമിത് ചക്കാലക്കല്‍ എന്നിവർക്ക് നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാൻ ഇഡി നിർദേശം നല്‍കിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഇന്നലെ നടന്ന പരിശോധനയില്‍ ദുല്‍ഖർ സല്‍മാൻ ഉള്‍പ്പെടെയുള്ള ആർ സി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖറിന്റെ വാഹനം വിട്ടു നല്‍കുന്നില്ല എങ്കില്‍ അതിനു കൃത്യമായ വിശദീകരണം നല്‍കാൻ കസ്റ്റംസിനോട്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

Previous Post Next Post