കോട്ടയം: ഇന്നു ജില്ലയിലേക്ക് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്, രാഷ്ട്രപതിയുടെ സന്ദര്‍ശനാര്‍ഥം ഏര്‍പ്പെടുത്തിയിരിക്കുന്നത് വിപുലമായ ഗതാഗത ക്രമീകരണങ്ങള്‍.
സന്ദര്‍ശനം കോട്ടയം, പാലാ, കുമരകം എന്നിവിടങ്ങളിലാണെങ്കിലും ഗതാഗത ക്രമീകരണത്തിന്റെ ആഘാതം ജില്ലയില്‍ എമ്ബാടുമുണ്ടാകും.
കോട്ടയത്തും പാലായിലുമാണ് നിലവില്‍ പ്രധാന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനു ഗതാഗതം ആരംഭിക്കുന്ന ഗതാഗത ക്രമീകരണം രാത്രി ഏഴു വരെ തുടരും.
നാളെ രാവിലെ ആറു മുതല്‍ 11 വരെയും കോട്ടയത്തു ഗതാഗത നിയന്ത്രണമുണ്ട്.
രണ്ടു ദിവസവും നിശ്ചിത സമയങ്ങളില്‍ നാഗമ്ബടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കില്ല.
ബസുകള്‍ അകത്തേക്ക് കയറ്റുകയോ ഇവിടെ നിന്നു സര്‍വീസ് ആരംഭിക്കുകയോ ചെയ്യില്ല. തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും.
കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും തിരുനക്കര, കഞ്ഞിക്കുഴി, ബേക്കര്‍ ജങ്ങ്ഷന്, നാഗമ്ബടം എന്നിവിടങ്ങളിലും ഓട്ടോ കാര്‍ ടാക്സി സ്റ്റാന്‍ഡുകളും പ്രവര്‍ത്തിക്കില്ല.
കോട്ടയം - കുമരകം റോഡില്‍ വശങ്ങളിലെ പാര്‍ക്കിങ്ങും പ്രധാന കവലകളിലെ ഓട്ടോ കാര്‍ ടാക്സി സ്റ്റാന്‍ഡുകളും അനുവദിക്കില്ല.
തട്ടുകടകളും വഴിയോര കച്ചവടവും നിരോധിച്ചിട്ടുണ്ട്.
കുമരകത്താണ് സുക്ഷയേറെയും. രാഷ്ട്രപതി താമസിക്കുന്ന താജ് ഹോട്ടലിനു മുന്നിലെ റോഡ് വശത്ത് സുരക്ഷാ വേലി തീര്‍ത്തു.
ഹോട്ടലും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്.
കുമകരത്തുള്ള വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ഹോംസ്റ്റേ, റിസോര്‍ട്ട്, ഹൗസ്ബോട്ട് എന്നിവിടങ്ങളില്‍ നിന്നായി ശേഖരിച്ചിട്ടുണ്ട്.
രാഷ്ട്രപതി താമസിക്കുന്ന ഹോട്ടലിന്റെ മുന്‍ ഭാഗത്ത് ഹൗസ് ബോട്ടുകള്‍ക്കും സ്പീഡ് ബോട്ടുകള്‍ക്കും യാത്രയും നിരോധിച്ചിട്ടുണ്ട്.
പ്രധാന ഗതാഗത ക്രമീകരണങ്ങള്‍
- മെഡിക്കല്‍ കോളജ് ഭാഗത്തു നിന്നു കോട്ടയം ടൗണിലേക്കുള്ള സ്വകാര്യ ബസുകള്‍ എം.സി റോഡിലെ വട്ടമൂട് പാലം വഴി തിരുവഞ്ചൂര്‍, കഞ്ഞിക്കുഴി കെ.കെ റോഡ് വഴി തിരുനക്കര മൈതാനം ചുറ്റി തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡില്‍ എത്തണം. തിരുവഞ്ചൂരില്‍ നിന്നു വട്ടമൂട് ഭാഗത്തേക്ക് വാഹനങ്ങള്‍ വിടില്ല.
- കോട്ടയത്തു നിന്നു പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലേക്ക് പോകേണ്ട കെ.എസ്.ആര്.ടി.സി ബസുകള്‍ ഐഡ ജങ്ഷന്, പുളിമൂട് ജങ്ഷന് വഴി ശീമാട്ടി റൗണ്ടാന ചുറ്റി സെന്‍ട്രല്‍ ജങ്ഷനിലെത്തി അവിടെനിന്നു ജനറല്‍ ആശുപത്രിയുടെ മുന്‍പിലൂടെ ബസേലിയസ് കോളജ് ജങ്്ഷന്, കലക്ടറേറ്റ് ജങ്ഷന്, കഞ്ഞിക്കുഴി, മണര്‍കാട് വഴി പോകണം.
- സെന്‍ട്രല്‍ ജങ്ഷനില്‍നിന്നു കഞ്ഞിക്കുഴി ഭാഗത്തേക്കുള്ള വണ്‍വേ താല്‍ക്കാലികമായി ഒഴിവാക്കും. ഈ റോഡില്‍ കൂടി രണ്ടു വശത്തേക്കും ഗതാഗതം അനുവദിക്കും. മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്നു ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പട്ടിത്താനം ജങ്ഷനില്‍നിന്നു തിരിഞ്ഞ് ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപ്പാസ്, പുതുപ്പള്ളി വഴി പോകണം.
- ചങ്ങനാശരി ഭാഗത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചങ്ങനാശേരി ടൗണില്‍ നിന്നു കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപ്പാസ് വഴി പോകണം.
- ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്കുള്ള വാഹനങ്ങള്‍ മാവിളങ്ങ് ജംക്ഷനില്‍നിന്നു തിരിഞ്ഞു പാക്കില്‍, പൂവന്തുരുത്ത്, കടുവാക്കുളം, നാല്ക്കവല വഴി പുതുപ്പള്ളിയെത്തി പോകണം.
- ചങ്ങനാശരി ഭാഗത്തുനിന്നു കോട്ടയത്തേക്കുള്ള കെ.എസ്.ആര്.ടി.സി ബസുകള്‍ പുളിമൂട് ജങ്ഷനില്‍നിന്നു തിരിഞ്ഞ് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലേക്കു പോകണം. (നിലവിലെ വഴി).
എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്കു പോകേണ്ട കെ.എസ്.ആര്.ടി.സി ബസുകള്‍ ഐഡ ജങ്ഷന്, പുളിമൂട് ജങ്ഷന്‍വഴി ശീമാട്ടി റൗണ്ട് ചുറ്റി സെന്‍ട്രല്‍ ജങ്ഷനിലെത്തി കെ.കെ റോഡ് വഴി കലക്ടറേറ്റ് ജങഷന്, കഞ്ഞിക്കുഴി, മണര്‍കാട്, ഏറ്റുമാനൂര്‍ വഴി പോകണം.
- ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നു കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ ബണ്ട് റോഡില്‍ എത്തി ഇടയാഴം, കല്ലറ, നീണ്ടൂര്‍, ഏറ്റുമാനൂര്‍ വഴി പോകണം. ചേര്‍ത്തല ഭാഗത്തുനിന്നു കുമരകത്തേക്കു വരുന്ന ബസുകള്‍ മണിയാപറമ്ബ് റോഡ് ജങ്ഷനില്‍ സര്‍വീസ് നിര്‍ത്തി തിരികെപ്പോകണം.
- വൈക്കം-കുമരകം റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടയാഴം ജങ്ഷനില്‍ എത്തി കല്ലറ, നീണ്ടൂര്‍ വഴി യാത്ര തുടരാം. കല്ലറ, നീണ്ടൂര്‍ ഭാഗങ്ങളില്‍നിന്നു പനമ്ബാലം വഴി കോട്ടയം ടൗണിലേക്കു പോകേണ്ട വാഹനങ്ങള്‍ കുടമാളൂര്‍ കുരിശുപള്ളി ജങ്ഷനില്‍ എത്തി പുളിഞ്ചുവട്, കുമാരനല്ലൂര്‍ മേല്‍പ്പാലം വഴി പോകണം.
- ചിങ്ങവനം ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്കു വരുന്ന സ്വകാര്യ ബസുകള്‍ കോടിമത സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ചു തിരികെപ്പോകണം. ദിവാന് കവലയില്‍നിന്നു കഞ്ഞിക്കുഴി ഭാഗത്തേക്കു വാഹനഗതാഗതം അനുവദിക്കില്ല. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ മെഡിക്കല്‍ കോളജ് കുരിശുപള്ളി ജങ്ഷന്, അമ്മഞ്ചേരി, യൂണിവേഴ്സിറ്റി, അതിരമ്ബുഴ വഴി അതിരമ്ബുഴ ഉപ്പുപുര ജങ്ഷനിലെത്തി കോട്ടമുറി, ആനമല വഴി കാണക്കാരി ക്ഷേത്രം ജങ്ഷനിലെത്തി യാത്ര തുടരാം.
- പാലായില്‍നിന്നു കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ പാലാ ജനറല്‍ ഹോസ്പിറ്റല്‍ ജങ്ഷനില്‍നിന്ന് പൊന്‍കുന്നം റോഡിലൂടെ പൈക, കൊഴുവനാല്‍ മറ്റക്കര, അയര്‍ക്കുന്നം വഴി പോകണം.
- തൊടുപുഴയില്‍നിന്നു കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ കുറിഞ്ഞി, കൊല്ലപ്പള്ളി എന്നിവിടങ്ങളില്‍നിന്നു തിരിഞ്ഞു രാമപുരം വഴി യാത്ര തുടരാം.
- പാലാ ഭാഗത്തുനിന്ന് ഏറ്റുമാനൂര്‍, കോട്ടയം മെഡിക്കല്‍ കോളജ്, എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പാലാ സിവില്‍ സ്റ്റേഷന്, ആര്.വി ജങ്ഷന് തിരിഞ്ഞ് മരങ്ങാട്ടുപിള്ളി, കോഴാ, കുറവിലങ്ങാട് വഴി പോകണം. ഈരാറ്റുപേട്ടയില്‍നിന്നു കോട്ടയം, പൊന്‍കുന്നം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ തിടനാട്, കാഞ്ഞിരപ്പള്ളി വഴി കെ.കെ റോഡിലെത്തി പോകണം. അല്ലെങ്കില്‍ ഭരണങ്ങാനം പള്ളിഭാഗത്തുനിന്നു തിരിഞ്ഞ് പൈക വഴി പോകണം.
അവശ്യ സര്‍വീസുകള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് കോട്ടയം ടൗണ്‍വഴി പോകേണ്ട ആംമ്ബുലന്സ്, ആശുപത്രി, അത്യാവശ്യ വാഹനങ്ങള്‍ക്കായി നിര്‍ണയിച്ചിരിക്കുന്ന റൂട്ട്
തിരുവല്ല ഭാഗത്തുനിന്നുള്ള ആമ്ബുലന്സുകള് ചങ്ങനാശേരി ബൈപാസ് റോഡില്‍ പ്രവേശിച്ച് തെങ്ങണ, പുതുപ്പള്ളി, മണര്‍കാട്, പൂവത്തുംമൂട്, സംക്രാന്തി വഴി മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തണം. ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നുള്ള ആമ്ബുലന്സുകള് ഇടയാഴം ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കല്ലറവഴി പോകണം. കെ.കെ റോഡില്‍നിന്നുള്ള ആമ്ബുലന്സുകള് മണര്‍കാട് എത്തി പൂവത്തുംമൂട് പാലംവഴി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് പോകാം. പാലാ, കുറവിലങ്ങാട്, എറണാകുളം ഭാഗങ്ങളില്‍നിന്നുള്ള ആമ്ബുലന്സുകള് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെത്തി അതിരമ്ബുഴ യൂണിവേഴ്സിറ്റി വഴി മെഡിക്കല്‍ കോളജിലേക്ക് പോകണം.
ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ഉച്ചയ്ക്ക് 2ന് മുന്‍പായി റെയില്‍വേ സ്റ്റേഷനില്‍ എത്തണം.