പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പ്രതിരോധമരുന്ന് വിതരണം ഇന്ന്.
ഇടുക്കി ഒഴികെയുളള 13 ജില്ലകളില്‍ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇന്ന് തുള്ളിമരുന്ന് നല്‍കുന്നത്.
അങ്കണവാടികള്‍, സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിച്ച് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ മുഖേന പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും. ട്രാൻസിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 22,383 ബൂത്തുകളാണ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവർത്തിക്കുക.