ഹോസ്റ്റലില്‍ യുവതികള്‍ വസ്ത്രംമാറുന്ന ദൃശ്യം പകര്‍ത്തി; പണം ചോദിച്ച്‌ ഭീഷണി; കിട്ടാതെ വന്നതോടെ അശ്ലീല സൈറ്റിലിട്ടു


ഹോസ്റ്റലില്‍ ഒപ്പം താമസിച്ച യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍.

നഗരത്തിലെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ചിക്കമംഗുളൂരു സ്വദേശിനി നിരീക്ഷ(26)യെ ആണ് കദ്രി പോലീസ് അറസ്റ്റ് ചെയ്തത്.

ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതികളോട് പണം ആവശ്യപ്പെട്ടതായും ഇവർ നല്‍കിയ പരാതിയില്‍ പറയുന്നു.

മംഗളൂരുവില്‍ എക്സ്റേ ടെക്നിഷ്യനായ ഉഡുപ്പി സ്വദേശി ഈയിടെ ജീവനൊടുക്കിയ സംഭവത്തിലും പ്രതിക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. നിരീക്ഷയുമായി പ്രണയത്തിലായിരുന്നെന്നും സ്വകാര്യ വിഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പിലുണ്ടെന്ന് പോലീസ് പറയുന്നു.

ഫോണ്‍ സംഭാഷണം റിക്കാർഡ് ചെയ്ത് ഒട്ടേറെ യുവാക്കളില്‍നിന്ന് പണംതട്ടാൻ ശ്രമിച്ചതായും കണ്ടെത്തി. യുവതി ഹണിട്രാപ് സംഘത്തിന്‍റെ ഭാഗമാണെന്നു സംശയിക്കുന്നതായും ഫോണ്‍ രേഖകളുള്‍പ്പെടെ പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Previous Post Next Post