കാത്തിരിപ്പിന് വിരാമം, മെസ്സിപ്പട വരുന്നൂ! കേരളത്തിലേക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമമിട്ട് മെസ്സിപ്പട കേരളത്തില്‍ എത്തുകയാണ്. നവംബറില്‍ കേരളത്തില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി അർജന്റീന ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക സ്ക്വാഡിനെ പ്രഖ്യാപിച്ചു.

ക്യാപ്റ്റൻ ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമില്‍, ലോകകപ്പ് നേടിയ സ്ക്വാഡിലെ ഏയ്ഞ്ചല്‍ ഡി മരിയ, എൻസോ ഫെർണാണ്ടസ് എന്നിവരൊഴികെ മറ്റെല്ലാ പ്രധാന താരങ്ങളും അണിനിരക്കും.

പരിശീലകനായ ലയണല്‍ സ്കലോണിയും ടീമിനൊപ്പം കൊച്ചിയിലെത്തും. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തില്‍ ഇത്തരമൊരു വൻ ടീം എത്തുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലായി മാറും.

കേരളത്തില്‍ വരുന്ന അർജന്റീന സ്‌ക്വാഡ്

ലയണല്‍ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെൻഡി, ജൂലിയൻ അല്‍വാരസ്, ലൗത്താറോ മാർട്ടിനസ്, ഗോണ്‍സാലോ മോൻടിയല്‍, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വല്‍ പലാസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യൻ റൊമേറോ, നഹ്വല്‍ മൊളീന.
Previous Post Next Post