ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തില്‍ പാലക്കാട് സ്കൂളിന് മുന്നില്‍ വൻ പ്രതിഷേധം
കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രതിഷേധം നടക്കുന്നത്.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ അർജുൻ(14)ആണ് വീട്ടില്‍ ജീവനൊടുക്കിയത്. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തി. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
പ്രിൻസിപ്പലിനെ ഉപരോധിച്ച് കെഎസ്യു പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയാണ്.
അതേസമയം, ആരോപണവിധേയായ അധ്യാപികയെ പിന്തുണച്ച് സ്കൂള്‍ അധികൃതരും രംഗത്തെത്തി.സാധാരണ അധ്യാപകർ വിദ്യാർഥികളെ ശകാരിക്കുന്നതുപോലെ മാത്രമാണ് അധ്യാപിക അർജുനെ ശകാരിച്ചതെന്നും മരിച്ച വിദ്യാർഥിക്ക് വീട്ടില്‍ നിന്നും സമ്മർദമുണ്ടായിരുന്നുവെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.