കോട്ടയം. :-
റെഡ് സ്ഥാപകൻ ജീൻ ഹെൻ്റീ ഡുനൻ്റ് അനുസ്മരണവും, ജീൻ ഹെൻറീ ഡ്യൂനൻ്റ് സ്മാരക ക്വിസ് സംസ്ഥാന തല മത്സരവും ഇന്ന് 30-10-2025 ന് കോട്ടയം നാഗമ്പടം റെഡ് ക്രോസ് ടവറിലെ അഡ്വ സുനിൽ സി കുര്യൻ മെമ്മോറിയൽ ഹാളിൽ വച്ച് നടന്നു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ അഡ്വ. കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം, ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ IAS ഉദ്ഘാടനം ചെയ്തു. തുടർന്ന് ജീൻ ഹെൻറി ഡുണൻ്റ് സ്മാരക ക്വിസ് മത്സരം അഡ്വ സുനിൽ സി കുര്യൻ സ്മാരക ഹാളിൽ വച്ച് നടന്നു. തുടർന്ന് സമാപന സമ്മേളനം നടന്നു. പ്രസ്തുത സമ്മേളനം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ അഡ്വക്കേറ്റ് കെ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സമ്മാനദാന ചടങ്ങും നിർവ്വഹിച്ചു.
റെഡ് ക്രോസ് കേരളാ സ്റ്റേറ്റ് ബ്രാഞ്ച് വൈസ് ചെയർമാൻ ജോബി തോമസ്, ജനറൽ സെക്രട്ടറി എസ് അജയകുമാർ, സംസ്ഥാന മാനേജിംഗ് കമ്മറ്റി അംഗം K S സുമേഷ്, ജൂനിയർ റെഡ് ക്രോസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശിവൻ പിള്ള ജൂനിയർ റെഡ്ക്രോസ് സ്റ്റേറ്റ് കോ -ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ ബിനു കെ പവിത്രൻ, കോട്ടയം ജില്ലാ റെഡ് ക്രോസ് ജനറൽ സെക്രട്ടറി ജമീമ ടി ജോയ്, കോട്ടയം താലൂക്ക് റെഡ് ക്രോസ് ചെയർമാൻ വി എ മോഹൻദാസ്, YRC ജില്ലാ കോ-ഓർഡിനേറ്റർ സാബു കെ കുര്യൻ എന്നിവർ സംസാരിച്ചു.മത്സര വിജയികൾക്കും മത്സരത്തിൽ പങ്കുകൊണ്ട് എല്ലാവർക്കും മെമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു