ബോംബ് ഭീഷണിയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ പോലീസ് പരിശോധന നടത്തി..


ബോംബ് ഭീഷണിയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ പോലീസ് പരിശോധന നടത്തി. ഡാമില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശൂർ കോടതിയിലേയ്ക്കാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്.

തുടർന്ന് ഇടുക്കി ജില്ലാ കളക്ടറെ വിവരം അറിയിക്കുകയായിരുന്നു.

ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും സംയുക്തമായി അണക്കെട്ടില്‍ പരിശോധന നടത്തി. തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

Previous Post Next Post