തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയ കരട് വോട്ടർപട്ടികയാണ് പരിശോധനകൾക്ക് ശേഷം അന്തിമമാക്കുന്നത്.


2.83 കോടി വോട്ടർമാരാണ് കരട് പട്ടികയിൽ ഉണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കം ആകെ ഏഴ് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. ഇത്തവണ രണ്ടുതവണയാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടിയുണ്ടയത്. നേരത്തെ സെപ്റ്റംബർ രണ്ടിന് എല്ലാ നടപടികൾക്കും ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ്.


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച സവിശേഷ നമ്പറിന് പിന്നാലെയാണ് വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടിയുണ്ടായത്. അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കും.

Previous Post Next Post