പോലീസുദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കുട്ടിക്ക് ചികിത്സാ സഹായമായി 15000/- രൂപാ ( പതിനയ്യായിരം രൂപ ) ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വ്യവസായിയുടെ ഫോണിൽ വിളിച്ച് ഗൂഗിൾ പേ മുഖാന്തിരം തട്ടിയെടുത്ത കേസിലെ പ്രതിയായ തിരുവനന്തപുരം ജില്ലയിൽ കിളിയൂർ വില്ലേജിൽ വെള്ളറട, മന്ത്ര മൂർത്തി ക്ഷേത്രത്തിനു സമീപം സരോജ വിലാസം വീട്ടിൽ നിന്നും എറണാകുളം ജില്ലയിൽ കാലടി മുസ്‌ലിം പള്ളിയുടെ എതിർവശം VVIP കോംപ്ലക്സിൽ മൂന്നാം നമ്പർ റൂമിൽ വാടകക്ക് താമസിച്ച് വന്നിരുന്ന ദിവാകരൻ നായർ മകൻ 35 വയസ്സുള്ള വിനീത് കുമാർ D എന്നയാളെ ഗാന്ധിനഗർ പോലീസ്സ്റ്റേഷൻ SHO ശ്രീജിത്ത് ടി യുടെ നേതൃത്വത്തിൽ SI ജയപ്രകാശ് , സുശീലൻ പി ആർ , SCPO രഞ്ജിത്ത് , സിപി ഒ അനൂപ് സുനു ഗോപി എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ് ചെയ്തു. മേൽ നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാൾ ഇതേ തരത്തിൽ പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ പല സ്ഥലങ്ങളിലും സമാനമായ തട്ടിപ്പുകൾ നടത്തിയതായി അറിവായിട്ടുണ്ട്, ഈ സംഭവങ്ങളിലും കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ പ്രതി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ..
Malayala Shabdam News
0